കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ഇഫ്താർ ടെന്റുകൾക്കൊപ്പം നോമ്പെടുക്കുന്നവർക്കായി നടത്തുന്ന ഇഫ്താർ പ്രചാരണ പരിപാടികൾ പോലുള്ള പ്രവർത്തികൾക്കും അനുമതി കുവൈത്ത് അനുമതി നൽകിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ബുതൈന അൽ മുദഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: തെരഞ്ഞെടുപ്പുകളിൽ സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കണം: കേന്ദ്രത്തോട് ആവശ്യവുമായി സോണിയ ഗാന്ധി
റമസാനിൽ ഇഫ്താർ സംഗമം നടത്താൻ കഴിഞ്ഞ ദിവസം കുവൈത്ത് അനുമതി നൽകിയിരുന്നു. കഴിഞ്ഞ 2 വർഷം കുവൈത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരുന്നില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് കുവൈത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിക്കാതിരുന്നത്.
Read Also: റമദാന് തൊട്ടുമുമ്പ്, നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി സമുദായത്തെ പേടിപ്പിക്കാൻ നോക്കേണ്ട: മഅ്ദനി
Post Your Comments