
ഡല്‍ഹി: തെരഞ്ഞെടുപ്പുകളിൽ സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യം വരുത്തണമെന്ന് സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ലോക്സഭയില്‍ ശൂന്യവേളയിലെ സബ്മിഷനില്‍ സംസാരിക്കുന്നതിനിടെയാണ് സോണിയ ഈ ആവശ്യം ഉന്നയിച്ചത്. അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കലക്ടീവും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകൾ ഉദ്ധരിച്ചാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി, ബിജെപിക്ക് ചെറിയ തുകക്ക് ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സോണിയ ഗാന്ധി ആരോപിച്ചത്.
ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടിനോട് വിയോജിക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു പ്രമുഖ സാമൂഹ മാധ്യമങ്ങളും നടത്തുന്ന സ്വാധീനവും വ്യവസ്ഥാപിതമായ ഇടപെടലും അവസാനിപ്പിക്കണം. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമാണ്. ആരു ഭരിച്ചാലും ജനാധിപത്യവും സാമൂഹിക സൗഹാര്‍ദവും സംരക്ഷിക്കേണ്ടതുണ്ട്. സോണിയ ഗാന്ധി പറഞ്ഞു.
Post Your Comments