KeralaLatest NewsNewsIndia

‘യൂണിഫോം വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ല’: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനാകില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ്, ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. യൂണിഫോം ഒരു വിധത്തിലും വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ലെന്നും ആ സ്ഥാപനത്തിന് പുറത്തുള്ള ജീവിതത്തിലെ, പേർസണൽ ചോയ്സിലേക്കുള്ള കടന്നുകയറ്റം മാത്രമാണ് മൗലീക അവകാശങ്ങളുടെ ലംഘനത്തിൽ ഉൾപ്പെടുകയെന്നും ജോമോൾ ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഹിജാബ് യൂണിഫോമിന്റെ കൂടെ കൂട്ടി വെയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധിയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ഇവർ വ്യക്തമാക്കി.

Also Read:ക്ഷീണംകൊണ്ട് ഉറങ്ങുന്നതാവും, ശല്യപ്പെടുത്തേണ്ടെന്ന് കരുതി: അമ്മയുടെ മൃതദേഹത്തിനരികെ 10 വയസ്സുകാരൻ നാല് ദിവസം കഴിഞ്ഞു

‘കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. യൂണിഫോം എന്നത് സകല വേർതിരിവുകളും ഇല്ലാതാക്കി, എല്ലാവരെയും സമന്മാരായി പരിഗണിക്കുന്നതിനാണ്. യൂണിഫോം വഴി ഇല്ലാതാകുന്നത് സാമ്പത്തിക വേർതിരിവുകളും, ജാതീയമായ, വർഗീയമായ, മതപരമായ വേർതിരിവുകളും ആണ്. യൂണിഫോം ഉള്ള സ്കൂളുകളിൽ പഠിക്കാനോ, സ്ഥാപനങ്ങളിൽ ജോലി ചെയ്യാനോ പോകുമ്പോൾ അവിടത്തെ സിസ്റ്റം അനുസരിച്ചുള്ള യൂണിഫോം തന്നെ ധരിക്കണം. അല്ലാതെ ആ യൂണിഫോമിൽ പലതിനെയും ചേർത്ത് വെച്ച്, ജാതീയമായ, മതപരമായ വേർതിരിവുകൾ കൂട്ടിച്ചേർക്കുക അല്ല വേണ്ടത്. യൂണിഫോം ഒരു വിധത്തിലും വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ല, ആ സ്ഥാപനത്തിൽ ഉള്ളപ്പോഴോ, സ്ഥാപനത്തിൽ നിന്നും ഔദ്യോഗീക യാത്രകൾ പോകുമ്പോളോ ആണ് യൂണിഫോം ബാധകം. ആ സ്ഥാപനത്തിന് പുറത്തു മാത്രമാണ് വ്യക്തിക്ക് ജീവിതം. ആ വ്യക്തി ജീവിതത്തിൽ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതെല്ലാം ഓരോ വ്യക്തിയുടെയും പേർസണൽ ചോയ്സ് ആണ്. ആ പേർസണൽ ചോയ്സിലേക്കുള്ള കടന്നുകയറ്റം മാത്രമാണ് മൗലീക അവകാശങ്ങളുടെ ലംഘനത്തിൽ ഉൾപ്പെടുക’, ജോമോൾ ജോസഫ് വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതി വിധിയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്ത് വന്നു. വിധി വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രതികരിച്ചു. മുസ്ലിം മത വിശ്വാസ പ്രമാണങ്ങളെയും വിശ്വാസിയുടെ മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണ് വിധി. ഇസ്ലാമില്‍ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമര്‍ശം ഇസ്ലാമിക പ്രമാണവിരുദ്ധമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button