കോട്ടയം: പുനർവിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. എറണാകുളം ഉദയംപേരൂർ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസി (31) നെയാണ് അറസ്റ്റ് ചെയ്തത്.
പഴയിടം സ്വദേശിയായ യുവതിയുടെ 17 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കബളിപ്പിച്ചെടുത്തത്. വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നൽകിയ അയ്യപ്പദാസ് യുവതിയുടെ ആദ്യവിവാഹം വേർപെടുത്തിയ വകയിൽ കിട്ടാനുള്ള ഒമ്പത് പവൻ സ്വർണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നും ഇതിന്‍റെ ചെലവിലേക്കെന്ന് പറഞ്ഞ് ഒരുമാസം മുമ്പാണ് സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുത്തത്.
Read Also : ഹൈക്കോടതി വിധി വേദനിപ്പിക്കുന്നു: ഹിജാബ് പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് കേരള മുസ്ലിം ജമാഅത്ത്
കേസിന്‍റെ നടത്തിപ്പ് ചെലവിനായി സ്വർണമാല കൂടി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടതോടെ, ഇതിൽ യുവതിയുടെ പിതാവിന് സംശയം തോന്നിയതിനാൽ മണിമല പൊലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം മാല വാങ്ങാനായി വീട്ടിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വിവാഹമോചിതരായ പല യുവതികളിൽ നിന്നും ഇപ്രകാരം പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.
Post Your Comments