തിരുവനന്തപുരം: ഹിജാബ് കേസുമായി ബന്ധപ്പെട്ട്, കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍
ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
READ ALSO :അക്ഷരാർത്ഥത്തിൽ അന്നം മുടക്കി കെ റെയിൽ: ആലപ്പുഴയിൽ അടുപ്പുകല്ല് പൊളിച്ച് കല്ലിട്ട് അധികൃതർ
ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ്, ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന് കോടതി നിരീക്ഷിച്ചു. ‘യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാകില്ല, മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെ അസാധുവാക്കാനാകില്ല’ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഉഡുപ്പി പി.യു കോളജില്‍ ഹിജാബ് ധരിച്ചുവന്നവരെ വിലക്കുകയും, പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് വിഷയം നിയമ പോരാട്ടങ്ങളിലേക്ക് എത്തിയത്.
Post Your Comments