ThrissurKeralaNattuvarthaLatest NewsNews

ബീവറേജ് കുത്തിത്തുറന്ന് മോഷണം: പണവും മദ്യകുപ്പികളും കവർന്നു

തൃശൂർ: ബീവറേജ് കോർപറേഷന്റെ മദ്യവിൽപന ശാലയിൽ മോഷണം. മദ്യവും 8000 രൂപയും കവർന്നു. തൃശൂർ ചുവന്നമണ്ണിലെ മദ്യവിൽപന ശാലയിൽ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ പിന്നിലെ ഷട്ടർ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകയറിയതായാണ് നിഗമനം. ഞായറാഴ്ച സ്ഥാപനം തുറന്ന വനിതാ ജീവനക്കാർ ഉള്ളിൽ മദ്യകുപ്പികളും മറ്റും വലിച്ച് വാരിയിട്ടതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന്, നടത്തിയ പരിശോധനയിൽ ഷട്ടർ കുത്തി തുറന്നതായി കണ്ടെത്തി.

മദ്യവിൽപന ശാലയുടെ പുറത്ത് നാല് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവർത്തിച്ചിരുന്നില്ല. സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നില്ല. കടയ്ക്കുള്ളിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ മാസ്ക് ധരിച്ചയാൾ കേസുകൾ തുറന്ന് മദ്യ കുപ്പികൾ പുറത്തെടുക്കുന്നത് വ്യക്തമാണ്. സംഭവം അറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി സ്ഥലം പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button