Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ചരിത്ര നേട്ടവുമായി സലാ: ലിവർപൂളിന് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്‍പൂളിനായി ഏറ്റവും കൂടുതൽ ഗോളുകളില്‍ പങ്കാളിയാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ സൂപ്പർ താരം മുഹമ്മദ് സലാ. ബ്രൈറ്റണിനെതിരായ മത്സരത്തിലാണ് സലായുടെ നേട്ടം. ലിവര്‍പൂളിനായി 171 കളിയിൽ 158 ഗോളുകളിലാണ് സലാ പങ്കാളിയായത്. 115 ഗോള്‍ നേടിയ സലായുടെ പേരില്‍ 43 അസിസ്റ്റുകളുണ്ട്.

212 ഗോളുകളില്‍ പങ്കാളിയായ ഇംഗ്ലണ്ട് ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ പേരിലാണ് ക്ലബ് റെക്കോര്‍ഡ്. 120 ഗോള്‍ നേടിയ ജെറാര്‍ഡ് 92 ഗോളുകൾക്കാണ് വഴിയൊരുക്കിയത്. 504 മത്സരങ്ങളിലാണ് ജെറാര്‍ഡിന്‍റെ ഗോള്‍ നേട്ടം. ക്ലബിനായി അഞ്ച് സീസണിൽ നാലാം തവണയാണ് സലാ 20 ഗോളുകള്‍ തികയ്ക്കുന്നത്. അതേസമയം, പ്രീമിയർ ലീഗിൽ സലായുടെ മികവിൽ ബ്രൈറ്റണിനെതിരെ ലിവര്‍പൂളിന് തകർപ്പൻ ജയം.

Read Also:- ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാൻ!

ബ്രൈറ്റണിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. 19-ാം മിനിറ്റില്‍ ലൂയിസ് ഡയസ് ആദ്യ ഗോള്‍ നേടി. 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാ ലിവർപൂളിനായി ഗോള്‍പ്പട്ടിക തികച്ചു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം 2000 ഗോള്‍ തികയ്ക്കുന്ന ക്ലബാകാനും ലിവര്‍പൂളിന് കഴിഞ്ഞു. യുണൈറ്റഡിന് 2172 ഗോളും ലിവര്‍പൂളിന് 2000 ഗോളുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button