തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് ഉയര്‍ത്തിക്കാണിച്ച കെ റെയില്‍ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. 14 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒരു മണി മുതല്‍ മൂന്നു മണി വരെയായിരുന്നു അടിയന്തര പ്രമേയ ചര്‍ച്ച. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പോരാടുന്ന വീട്ടമ്മമാരുടെ വിജയം കൂടിയാണ് ഈ ചര്‍ച്ചയെന്നും വിഷ്ണുനാഥ് പറഞ്ഞു.
Read Also :ഉത്സവത്തിനിടെ ആദിവാസി സ്ത്രീകൾക്കെതിരെ പട്ടാപ്പകൽ ലൈംഗിക അതിക്രമം: 15 പേർ പിടിയിലായി
‘ജനാധിപത്യ വിരുദ്ധമായ ഫാസിസമാണ് കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത്. സമ്പന്ന വര്‍ഗ്ഗത്തിന്റെ താലപര്യങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഇരട്ടത്താപ്പ് നയമാണ് സര്‍ക്കാരിനും സിപിഎമ്മിനും. 137 കിലോമീറ്റര്‍ നെല്‍ വയലിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. അടിമുടി ദുരൂഹമായ പദ്ധതിയാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസ് മഞ്ഞ കുറ്റിയ്ക്ക് കാവല്‍ നില്‍ക്കുന്നു. ലോക സമാധാനത്തിന് രണ്ട് കോടി നീക്കിവച്ചു. മലയാളിയുടെ സമാധാനം കളയാന്‍ 2000 കോടി നീക്കിവച്ചു. കെ റെയില്‍ വേണ്ട കേരളം മതി. പ്രതിഷേധവുമായി മുന്നോട്ട് പോകും’ വിഷ്ണുനാഥ് പറഞ്ഞു.
എന്നാല്‍, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ഉണ്ടായ മ്ലാനത ആയിരുന്നുവെന്ന് മറുപടിയായി എം.എന്‍.ഷംസീര്‍ പരിഹസിച്ചു. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യം ആണ് സില്‍വര്‍ ലൈന്‍. ആരെല്ലാം എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments