Latest NewsNewsIndiaCrime

ഉത്സവത്തിനിടെ ആദിവാസി സ്ത്രീകൾക്കെതിരെ പട്ടാപ്പകൽ ലൈംഗിക അതിക്രമം: 15 പേർ പിടിയിലായി

അതിക്രമം നടക്കുന്നത് കണ്ട ആൾക്കൂട്ടം സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിക്കാതെ, മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താൻ തിക്കും തിരക്കും കൂട്ടുകയായിരുന്നു.

അലിരാജ്പുർ: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ ആദിവാസി പെൺകുട്ടിയെയും, ഒപ്പം ഉണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പൊതുനിരത്തിൽ പീഡിപ്പിച്ച സംഭവത്തില്‍, 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദക്ഷിണ പാതയിൽ നിൽക്കുകയായിരുന്ന പെണ്‍കുട്ടിയെയും സ്ത്രീയെയും പട്ടാപ്പകൽ യുവാക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രദക്ഷിണം ചെയ്യുകയായിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും, ചുംബിക്കുകയും, വലിച്ചിഴയ്ക്കുകയും ആയിരുന്നു. അതിക്രമം നടക്കുന്നത് കണ്ട ആൾക്കൂട്ടം സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിക്കാതെ, മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താൻ തിക്കും തിരക്കും കൂട്ടുകയായിരുന്നു. ഇത്തരത്തിൽ ആരോ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Also read: ഇനി കെട്ടിടങ്ങൾ പൂട്ടികിടക്കില്ല: പൊതുമരാമത്ത് നിർമ്മാണങ്ങൾക്ക് സംയുക്ത ടെൻഡർ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മധ്യപ്രദേശിലെ ഏറ്റവും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്ന പ്രശസ്ത ഉത്സവമാണ് ഭഗോരിയ. വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം കൊടിയേറിയത്. കനത്ത സുരക്ഷ ഒരുക്കിയിരുന്ന സ്ഥലത്ത് തന്നെ സ്ത്രീകള്‍ക്കെതിരെ നടന്ന ഈ അതിക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ്, പൊലീസ് സംഭവത്തില്‍ കേസ് എടുക്കാൻ തയ്യാറായത്.

ഭിലാല ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന മധ്യപ്രദേശിലെ അലിരാജ്പൂര്‍ മേഖലയിലാണ്, പട്ടാപ്പകല്‍ പെണ്‍കുട്ടിക്കും സ്ത്രീക്കും നേരെ ക്രൂരമായ അതിക്രമം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button