ErnakulamLatest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

നിലപാടില്‍ മാറ്റമില്ല: വ്യക്തമാക്കി നവ്യ നായർ

കൊച്ചി: ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ ഇടവേളയെടുത്ത താരം ഇപ്പോൾ മടങ്ങിവരവിന് ഒരുങ്ങുകയാണ്. ഒരഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

നടിയെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിരസിച്ച നവ്യ, ആ ചോദ്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്നും വ്യക്തമാക്കി. ഇക്കാര്യത്തെപ്പറ്റി താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ആധികാരികമായി പറയാനാവില്ലെന്നും നവ്യ പറഞ്ഞു. അവള്‍ക്കൊപ്പമെന്ന നിലപാടില്‍ മാറ്റമില്ലെന്നും നവ്യ വ്യക്തമാക്കി.

നേതൃസ്ഥാനം ഗാന്ധികുടുംബത്തിന് തന്നെ: നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസമെന്ന് ഭൂരിഭാഗം നേതാക്കളും

‘ആ ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പലതും റിലേറ്റീവായി പോവുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് തന്നെ അതിനെപ്പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ സഹപ്രവര്‍ത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതില്‍ മാറ്റമില്ല,’ നവ്യ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button