തിരുവനന്തപുരം: സംസ്ഥാനത്ത് കോടികൾ വിലമതിയ്ക്കുന്ന 10 ഹൈഡ്രജന്‍ ബസുകള്‍ വാങ്ങാൻ സർക്കാർ തീരുമാനം. വിദ്യാർത്ഥികൾക്ക് സർക്കാർ നൽകിവരുന്ന യാത്രാ ഇളവിനെചൊല്ലി വിമർശനങ്ങളും പ്രതിഷേധങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്ക് രണ്ടുരൂപയുടെ ആനുകൂല്യം നൽകാൻ മടിയുള്ള സർക്കാർ കോടികൾ വിലയുള്ള ബസ്സുകൾ സ്വന്തമാക്കാൻ പോകുന്നത്.
കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വീസിന് ഉപയോഗിക്കാനാണ് ഹൈഡ്രജൻ ബസുകള്‍ വാങ്ങുന്നതെന്നാണ് വിലയിരുത്തൽ. ഒരു ബസിന് രണ്ടു മുതല്‍ മൂന്ന് കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ബസ് വാങ്ങുന്നതിനുള്ള കരാര്‍ നടപടികള്‍ ഉടനെ തുടങ്ങുമെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ മറ്റ് നഗരങ്ങളില്‍ സ്വകാര്യ കമ്പനികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ബസുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും പൊതുഗതാഗത മേഖലയില്‍ ഒരു സംസ്ഥാനം ഹൈഡ്രജന്‍ ബസ് വാങ്ങുന്നത് ഇതാദ്യമായാണ്.
ഗതാഗത സൗകര്യവും മറ്റും വർധിക്കുമെങ്കിലും വിദ്യാർത്ഥികളെ മാറ്റി നിർത്തി സർക്കാർ ഇത്തരത്തിൽ ഇടപെടുന്നതിനെ ആരും യോജിക്കുന്നില്ല. 2 രൂപ പലർക്കും വെറുതെയായിരിക്കാം എന്നാൽ, അത് വച്ച് പഠിച്ചു വളർന്നവർക്ക് അതൊരു വലിയ സംഖ്യയാണ്.
Post Your Comments