CricketNewsSports

ബംഗളൂരു ടെസ്റ്റ്: ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, ശ്രീലങ്ക പതറുന്നു

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 446 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഒമ്പതിന് 303 റൺസ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിൽ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252 റൺസിനെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു.

മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോഹ്‌ലി (13), രവീന്ദ്ര ജഡേജ (22), അശ്വിന്‍ (13), അക്‌സര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി (16*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.

Read Also:- കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിന്!

രണ്ടാം ഇന്നിംഗ്സിൽ ടി20 ശൈലിയില്‍ കളിച്ച റിഷഭ് പന്ത് 28 പന്തില്‍ അർധ സെഞ്ച്വറി നേടി. ഇതോടെ, 1982ല്‍ പാകിസ്ഥാനെതിരെ 30 പന്തില്‍ അർധ സെഞ്ച്വറി തികച്ച കപില്‍ ദേവിന്റെ റെക്കോഡാണ് പന്ത് മറികടന്നത്. 31 ബോളില്‍ 7 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയില്‍ പന്ത് 50 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തില്‍ 31 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഷാര്‍ദുല്‍ ഠാക്കൂറാണ് മൂന്നാം സ്ഥാനത്ത്. 2008ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 32 പന്തില്‍ 50 തികച്ച വീരേന്ദര്‍ സെവാഗ് നാലാമതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button