
കൊച്ചി: കോൺഗ്രസ് വേദിയിൽ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ പുകഴ്ത്തി കഥാകാരൻ ടി പദ്മനാഭൻ. സ്മൃതി ഇറാനി അമേത്തിയിൽ പോയി മത്സരിച്ച് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ടി പദ്മനാഭന്‍റെ പരാമർശം. എറണാകുളം ഡിസിസി സംഘടിപ്പിച്ച സബർമതി പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ സ്മൃതി ഇറാനിയുടെ ആരാധകനല്ലെന്നും, ഇനിയൊട്ട് ആവുകയുമില്ലെന്നും, എന്നാൽ തോറ്റ ശേഷവും അമേത്തിയിൽ പോയി വിജയം നേടിയ കാര്യത്തിൽ അവരെ നമിക്കുന്നുവെന്നും ടി പദ്മനാഭൻ പറഞ്ഞു.
സമ്പൂർണ്ണ മദ്യനിരോധനം വേണം: മദ്യശാലയിൽ പ്രതിഷേധവുമായി ഉമാ ഭാരതി
‘തോറ്റതിന് ശേഷവും നിത്യവും അവർ ആ മണ്ഡലത്തിൽ പോയി. അതിന്‍റെ ഫലം അഞ്ച് വർഷത്തിനുള്ളിൽ അവർക്ക് കിട്ടി. അതോടെയാണ് ബഹുമാന്യനായ രാഹുൽജി വയനാട്ടിലേക്ക് വരാൻ കാരണമായത്,’ ടി പദ്മനാഭൻ പറഞ്ഞു.
Post Your Comments