മസ്കത്ത്: പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കുമെന്ന് ഒമാൻ. ഇതുസംബന്ധിച്ച ഉത്തരവ് ഒമാൻ പുറത്തിറക്കി. പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകൾ കുറയ്ക്കണമെന്നാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നൽകിയ നിർദ്ദേശം.
മസ്കത്ത്, സൗത്ത് അൽ ബാത്തിന, മുസന്ദം എന്നിവിടങ്ങളിലെ ശൈഖുമാരുമായി ഞായറാഴ്ച അൽ ആലം കൊട്ടാരത്തിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
Post Your Comments