Latest NewsCricketNewsSports

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെ പ്രഖ്യാപിച്ചു

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫഫ് ഡുപ്ലെസി നയിക്കും. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നായക സ്ഥാനത്ത് നിന്ന് പിന്മാറിയതോടെയാണ് ഡുപ്ലെസിയെ നായക സ്ഥാനത്തേക്ക് ആര്‍സിബി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഡുപ്ലെസി.

16 മല്‍സരങ്ങളില്‍ നിന്നും 633 റണ്‍സാണ് താരം കഴിഞ്ഞ സീസണിൽ നേടിയത്. രണ്ടു റണ്‍സിന്റെ മാത്രം വ്യത്യാസത്തിലാണ് ഓറഞ്ച് ക്യാപ്പ് അദ്ദേഹം സഹതാരമായ റുതുരാജ് ഗെയ്ക്വാദിനു വിട്ടുനല്‍കിയത്. ലേലത്തില്‍ ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിയെ ആര്‍സിബി വാങ്ങിയത്. ക്യാപറ്റനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള താരം കൂടിയാണ് ഡുപ്ലെസി.

2016 മുതല്‍ 2020 വരെ എല്ലാ ഫോര്‍മാറ്റുകളിലും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകനായിരുന്നു ഡുപ്ലെസി. ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ കോഹ്ലി നയിച്ചെങ്കിലും ഒരു തവണ മാത്രമാണ് ഫൈനലിലെത്തിച്ചത്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടിക്കൊടുക്കാന്‍ മുൻ നായകന് സാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button