ThiruvananthapuramNattuvarthaLatest NewsKeralaNews

ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യപാനം : ചിത്രം പുറത്തായതിന് പിന്നാലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിഹാനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഗുണ്ടാ സംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിഹാനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊലക്കേസ് പ്രതികളായ ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതിനാണ് നടപടി.

തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. കൊലപാതകക്കേസടക്കം നിരവധി കേസിലെ പ്രതിയായ ഗുണ്ടയ്ക്കൊപ്പമിരുന്ന് പൊലീസുകാരന്‍ മദ്യപിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്‍റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂര്‍പ്പാറ കുട്ടനാണ് പൊലീസുകാരന് മദ്യസത്കാരമൊരുക്കിയത്.

Read Also : മദ്യലഹരിയിൽ ക്ലാസ് മുറിയിൽ മയങ്ങി അധ്യാപകൻ: പിന്നാലെ സസ്പെൻഷൻ

യൂണിഫോമില്‍ ഗുണ്ടാസംഘത്തിനൊപ്പം മദ്യപിക്കുന്ന പൊലീസുകാരന്‍റെ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചിത്രം റേഞ്ച് ഐജി നിശാന്തിനിയ്ക്കും ചിലര്‍ കൈമാറി. ഇതിന് പിന്നാലെ പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button