ഛത്തീസ്ഗഢ്: മദ്യലഹരിയിൽ സ്‌കൂളിലെത്തി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. ദിനേശ് കുമാർ എന്ന അധ്യാപകനെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ, അധ്യാപകൻ മദ്യപിച്ച് സ്കൂളിൽ എത്തുന്നത് ആദ്യത്തെ സംഭവമല്ലെന്നാണ് കുട്ടികൾ പറയുന്നത്. ഇതിന് മുമ്പും ഇയാൾ മദ്യപിച്ച് സ്‌കൂളിൽ എത്തിയിട്ടുണ്ടെന്ന് മറ്റ് അധ്യാപകരും ആരോപിച്ചു.
മദ്യപിച്ച് അവശനായി സ്കൂളിൽ എത്തിയ ദിനേശ് കുമാർ ക്ലാസ് മുറിയിൽ കയറി. പിന്നാലെ, ക്ലാസിലുണ്ടായിരുന്ന കുട്ടികളോട് ഇയാൾ ബഹളം വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കുട്ടികൾ അധ്യാപകൻ പറയുന്നത് അനുസരിക്കാതെ വന്നപ്പോൾ ഇയാൾ ക്ഷുഭിതനായി. പിന്നാലെ, കുട്ടികളെ ബാറ്റുകൊണ്ട് മർദിക്കാൻ തുടങ്ങി. അധികം വെെകാതെ ഇയാൾ സ്‌കൂൾ മുറിയിൽ മദ്യലഹരിയിൽ മയങ്ങി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദുൽദുല ഡെവലപ്‌മെന്റ് ബ്ലോക്കിലെ കസ്തൂരയിലെ മുൻ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്.
Read Also: സ്വകാര്യ ബസ് സൈക്കിളിലിടിച്ച് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
അതേസമയം, അധ്യാപകൻ തങ്ങളെ മർദിച്ച വിവരം കുട്ടികൾ വീട്ടുകാരെ അറിയിച്ചു. തുടർന്ന്, നിരവധി രക്ഷിതാക്കൾ സ്‌കൂളിൽ എത്തി. എന്നാൽ, വീട്ടുകാരുടെ മുന്നിൽപ്പോലും അധ്യാപകൻ ബോധരഹിതനായി തറയിൽ കിടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് അധികൃതർ അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്.
Post Your Comments