Latest NewsNewsIndia

പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവം: ഒരു മതത്തിനും എതിരായ അനാദരവ് അനുവദിക്കില്ലെന്ന് ആം ആദ്മി പാർട്ടി

ഹോഷിയാർപൂർ: മാർച്ച് 12 ന്, ഹോഷിയാർപൂരിൽ നിന്ന് 36 കിലോമീറ്റർ അകലെ തണ്ട ഉർമറിലെ ഝാൻസ് ഗ്രാമത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിന് സമീപം 20 പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് ഗോ സേവാ കമ്മീഷൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സമിതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത്, സംഘർഷാവസ്ഥയാണുള്ളത്. ഇതിന്റെ ഭാഗമായി നാട്ടുകാർ ജലന്ധർ-പത്താൻകോട്ട് ജി.ടി റോഡ് ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.

Also Read:ബിജെപിയെ വെല്ലുവിളിക്കാനുള്ള ശക്തിയൊന്നും ഇപ്പോൾ കോണ്‍ഗ്രസിനില്ല: സീതാറാം യെച്ചൂരി

വിഷയത്തിൽ പ്രതികരണവുമായി പഞ്ചാബ് ആം ആദ്മി പാർട്ടി (എ.എ.പി) മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ രംഗത്തെത്തി. ഒരു മതത്തിനും എതിരായ അനാദരവ് അനുവദിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബിലെ ക്രമസമാധാനവും മതസൗഹാർദ്ദവും ഒരു കാരണവശാലും നശിക്കാൻ അനുവദിക്കില്ലെന്നും ക്രമസമാധാനം നശിപ്പിക്കാൻ എടുക്കുന്ന ഒരു നീക്കവും സംസ്ഥാനത്ത് വിജയം കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മാർച്ച് 12 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങുകൾ നിറച്ച 12 ചാക്കുകളും പ്രദേശത്ത് നിന്നും കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് അജ്ഞാത സംഘം പശുക്കളുടെ ജഡവും ചാക്കുകളും പ്രദേശത്ത് ഉപേക്ഷിച്ചത്. പശുക്കളെ കൊന്ന ശേഷം അവയുടെ തൊലി മുറിച്ചെടുത്തതായും പൊലീസ് പറഞ്ഞു. പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button