കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍. ഇപ്പോഴത്തേത് സങ്കുചിത കക്ഷി മാത്സര്യത്തിന്റെ ഘട്ടമല്ലെന്നും ഇന്ത്യ ഒരു ഏകശിലാ രാജ്യമായി മാറേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ട അവസാന സന്ദര്‍ഭമാണെന്നും മുജീബ് റഹ്മാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കേവലം മുസ്ലിം വിരുദ്ധ വംശീയതയില്‍ ഒതുങ്ങി നില്‍ക്കുന്ന ആള്‍കൂട്ട മനശാസ്ത്രമല്ല ഇന്ത്യന്‍ ഫാസിസത്തിന്റേതെന്നും അത്തരം ലളിതമായ യുക്തിവിചാരങ്ങളാണ് ഇന്ത്യന്‍ ഫാസിസത്തെ ഇന്നീ കാണുന്ന വിധത്തിലുള്ള രാഷ്ട്രീയ ഭീകര സംഘടനയാക്കി മാറ്റിയതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.
ദളിതുകള്‍, ആദിവാസികള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍ എന്നിങ്ങനെ എല്ലാവരും ഇതിന് കനത്ത വില കൊടുക്കേണ്ടവരാണെന്നും ആദ്യം അവരെത്തിയത് മുസ്ലിമിന്റെ പടിവാതില്‍ക്കലാണെങ്കില്‍ നാളെ, എല്ലാ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പിലും അവരെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ, പരസ്പരം തകര്‍ച്ചയാഘോഷിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് തരില്ലെന്നും മുജീബ് റഹ്മാന്‍ കൂട്ടിച്ചേർത്തു.
മുജീബ് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
യുക്രെയ്‌നെതിരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ : ഇന്ത്യന്‍ എംബസി മാറ്റുന്നു
ഇത് കോൺഗ്രസിൻ്റെ പതനം ആഘോഷിക്കേണ്ട സന്ദർഭമല്ല. സങ്കുചിത കക്ഷിമാൽസര്യത്തിൻ്റെ ഘട്ടവുമല്ല. ഇന്ത്യ ഒരു ഏക ശിലാരാജ്യമായി മാറേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ട അവസാന സന്ദർഭമാണ്. മത-ഭാഷാ-സാംസ്കാരിക-രാഷട്രീയ വൈവിധ്യങ്ങളുടെ നിറക്കൂട്ടിൽ ചാലിച്ചെടുത്ത ഇന്ത്യൻ പാരമ്പര്യം നിലനിൽക്കണമോ എന്നതാണ് കാതലായ ചോദ്യം. വൈവിധ്യങ്ങളുടെ സൗന്ദര്യത്തിൽ
ഇന്ത്യ ആർജ്ജിച്ച കരുത്ത് തകർക്കപ്പെടണമോ എന്നതാണ് പ്രധാനം.
കേവലം മുസ്‌ലിംവിരുദ്ധ വംശീയതയിൽ ഒതുങ്ങി നിൽക്കുന്ന ആൾകൂട്ട മനശാസ്ത്രമല്ല ഇന്ത്യൻ ഫാഷിസത്തിന്റേത്. അത്തരം ലളിതമായ യുക്തിവിചാരങ്ങളാണ് ഇന്ത്യൻ ഫാഷിസത്തെ ഇന്നീ കാണുന്ന വിധത്തിലുള്ള രാഷ്ട്രീയ ഭീകര സംഘടനയാക്കി മാറ്റിയത്. ദലിതുകൾ,ആദിവാസികൾ,ക്രിസ്ത്യാനികൾ,കമ്മ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ…….എല്ലാവരും ഇതിന് കനത്ത വില കൊടുക്കേണ്ടവരാണ്.
ആദ്യം അവരെത്തിയത് മുസ്‌ലിമിൻ്റെ പടിവാതിൽക്കലാണെങ്കിൽ നാളെ എല്ലാ പാർട്ടി ഓഫീസുകൾക്ക് മുമ്പിലും അവരെത്തും. യു.പി.യിലും ത്രിപുരയിലുമെത്തിയത് പോലെ….. ഇവിടെ പരസ്പരം തകർച്ചയാഘോഷിക്കുന്നവർക്ക് ചരിത്രം മാപ്പ് തരില്ല. കോൺഗ്രസിലെ വല്യേട്ടൻ മനോഭാവവും കമ്മ്യൂണിസ്റ്റുകളുടെ സിദ്ധാന്തശാഠ്യവുമെല്ലാം മാറ്റിവെച്ച് ഇന്ത്യൻ ഫാഷിസത്തിനെതിരിൽ മുഴുവൻ മേഖലയിലും പ്രതിരോധ കൂട്ടായ്മകൾ രൂപപ്പെടേണ്ട സമയമേറിയിരിക്കുന്നു. ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പാർട്ടി ഇതിൽ കൂടുതൽ രാഷ്ട്രീയ ജാഗ്രത കാണിക്കണം. അധികാരക്കസേരക്കപ്പുറം ഇന്ത്യൻ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള രാഷ്ട്രീയ പക്വത കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടാകണം. വിശിഷ്യാ,കരുത്തരായ ഒരു രണ്ടാം തലമുറ തങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കി അവരെ മുന്നിൽ നിർത്തി പിന്തുണക്കാനുള്ള ആർജവം സീനിയർ നേതാക്കൾ കാണിക്കണം.
മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറച്ചിൽ : യുവാവ് പിടിയില്‍
അതല്ല, ഇനിയും ഗ്രൂപ്പുകളി മുഖ്യ തൊഴിലാക്കാനാണ് ഭാവമെങ്കിൽ അധികാരം മാത്രമല്ല,
സ്വന്തം അടിയാധാരം പോലും ഇനി കോൺഗ്രസിന് നഷ്ടപ്പെടും. കേരളത്തിലെങ്ങിനെയും
അധികാരം നിലനിർത്തുക എന്നതിനപ്പുറത്തുള്ള രാഷ്ട്രീയ ഔന്നത്യം കാണിക്കാൻ ഇടതുപക്ഷത്തിനും സാധിക്കണം. അത്തരമൊരു പുതിയ രാഷ്ട്രീയ സംസ്കാരത്തിനു നാന്ദി കുറിച്ചുകൊണ്ടല്ലാതെയുള്ള പരസ്പരമുള്ള ഗ്വാ,ഗ്വാ വിളികൾ കൊണ്ട് ഇന്ത്യൻ ഫാഷിസത്തെ തളക്കാനാവില്ല.
Post Your Comments