കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ അവസാന ശ്രമം നടത്തി ആക്ഷൻ കൗൺസിൽ. വിഷയത്തിൽ, കേന്ദ്രത്തിന്റെ ഇടപെടൽ തേടി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗൺസിൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. നയതന്ത്ര തലത്തിൽ ഇടപെടൽ നടത്താൻ കേന്ദ്രത്തോട് കോടതി നിർദേശിക്കണം എന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.
Also read: അത് ഞങ്ങളുടെ അഭിമാന തീരുമാനം, അവിടെ അഭ്യാസം വേണ്ട: നിലവിലെ ഭൂപരിഷ്കരണ നിയമം പര്യാപ്തമാണെന്ന് സി.പി.ഐ
കഴിഞ്ഞ തിങ്കളാഴ്ചയാണ്, യെമന്‍ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍, സനായിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ, നിമിഷപ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായി.
സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ, കുറഞ്ഞ പക്ഷം വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം. എന്നാല്‍, യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി അംഗീകരിച്ചു. തലാല്‍ അബ്ദുമഹ്ദിയുടെ കുടംബത്തിന് ദയാധനം നല്കി വധശിക്ഷ ഒഴിവാക്കാൻ ആക്ഷൻ കൗൺസിൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Post Your Comments