തിരുവനന്തപുരം: കാട്ടുപന്നിയെ ശല്യ മൃഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ കേന്ദ്രത്തെ വിമർശിച്ച് മന്ത്രി എകെ ശശീന്ദ്രൻ. കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചത് തികച്ചും അപലപനീയമാണെന്നും, സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് എന്ത് ചെയ്യാന്‍ പറ്റും എന്ന കാര്യം പരിശോധിക്കുമെന്നും വനം – വന്യജീവി വകുപ്പ് മന്ത്രി പറഞ്ഞു.
Also Read:ബജറ്റ് ദിശാബോധമുള്ളത്: 25 വര്‍ഷത്തെ വികസനം ലക്ഷ്യം വെച്ചുള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ
വിദ്യാവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷ തൈ നട്ട് നല്ല രീതിയില്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പാരിതോഷികം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ സ്കൂൾ അധികൃതർ മുന്നിട്ടിറങ്ങണമെന്നും, ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യത്തില്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാ വനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു വിദ്യാ വനം പദ്ധതിയ്ക്കായി രണ്ട് ലക്ഷം രൂപ ചെലവാക്കാനാണ് കേരളത്തിന്റെ തീരുമാനം. ജപ്പാനിലെ മിയാവാക്കി വനവത്കരണ രീതിയോട് സാമ്യമുള്ള അത്ര ചെലവില്ലാത്ത രീതിയിലാണ് പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളില്‍ ജൈവവൈവിദ്ധ്യ സംരക്ഷണ ബോധം, പ്രകൃതിസംരക്ഷണം, വന നിര്‍മാണ പരിചയം എന്നിവ ഉദ്ദേശിച്ചാണ് ഫോറസ്ട്രി ക്ലബുകളിലൂടെ ഈ പദ്ധതി നടപ്പാക്കുന്നത്.
Post Your Comments