KozhikodeLatest NewsKeralaNattuvarthaNews

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമം: ജീവനക്കാര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാർ വിജിലന്‍സിന്റെ പിടിയിൽ. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരാണ് പിടിയിലായത്.

അന്തേവാസികള്‍ക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലര്‍ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഇരുവര്‍ക്കുമെതിരേ വകുപ്പ് തല നടപടിക്കും വിജിലന്‍സ് ശുപാര്‍ശ ചെയ്തു. വിജിലന്‍സ് നല്‍കിയ വിവരങ്ങള്‍ ഡിഎംഒയ്ക്ക് കൈമാറിയതായും ഡിഎംഒ തുടര്‍ നടപടികള്‍ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button