PalakkadKeralaNattuvarthaLatest NewsNews

അരുൺകുമാർ വധക്കേസ്: പേനാക്കത്തി പോലെയുള്ള ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്ത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു

മാർച്ച് 2 നാണ് ക്ഷേത്രാത്സവത്തെ തുടർന്ന് ഉണ്ടായ തർക്കം അരുണിന് കുത്തേൽക്കുന്നതിൽ കലാശിച്ചത്.

പാലക്കാട്: തരൂരിലെ യുവമോർച്ച പ്രവർത്തകൻ അരുൺകുമാറിന്റെ മരണകാരണം പേനാക്കത്തിക്ക് സമാനമായ ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാനുള്ള കാത്തിരിപ്പിലാണ് പൊലീസ്. അരുൺകുമാറിന്റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്.

Also read: ഉക്രൈൻ മരിയുപോളിൽ പള്ളിയുടെ നേർക്ക് ഷെല്ലാക്രമണം: കുട്ടികൾ അടക്കം 80 സിവിലിയന്മാർ കൊല്ലപ്പെട്ടു

കേസിലെ ഏഴാം പ്രതി മിഥുനെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മറ്റ് ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് അരുൺകുമാറിൻ്റെ മരണത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ. അരുൺകുമാറിന്റെ ഹൃദയത്തിന് കുത്തേൽക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മാർച്ച് 2 നാണ് ക്ഷേത്രാത്സവത്തെ തുടർന്ന് ഉണ്ടായ തർക്കം അരുണിന് കുത്തേൽക്കുന്നതിൽ കലാശിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങി. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആരോപിച്ച ബി.ജെ.പി, ആലത്തൂർ താലൂക്കിൽ ഇന്ന് ഹർത്താൽ ആചരിച്ചു.

ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജന്മനാടായ പഴമ്പാലക്കോടേക്ക് അരുൺകുമാറിൻ്റെ മൃതദേഹം എത്തിച്ചപ്പോൾ, നിരവധി ബിജെപി, യുവമോർച്ച പ്രവർത്തകർ അന്തിമോപചാരം അർപ്പിക്കാനെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം, പാലക്കാട് ജില്ലാ അതിർത്തിയായ പ്ളാഴിയിൽ എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരൻ ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button