ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചു, തൊഴിലില്ലായ്മ 10% വർദ്ധിച്ചു, ഗുരുതരമായ ആശങ്ക: സാമ്പത്തിക സർവേ റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട്. കോവിഡും അതിനെ തുടർന്നുള്ള നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയതായും വ്യവസായം അടക്കമുള്ള പ്രധാന മേഖലകളെയെല്ലാം കോവിഡ് ബാധിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ ഗുരുതരമായ ആശങ്കയാണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തിന്റെ കടവും മൊത്തം ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2019–20ൽ 31.58 ശതമാനമായിരുന്നു. 2020–21ൽ ഇത് 37.13 ശതമാനമായി. 2020– 21ൽ സംസ്ഥാനത്തിന്റെ കട ബാധ്യത 2,96,900 കോടി രൂപയാണ്. റവന്യു കമ്മി 1.76 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായും ധന കമ്മി മുൻ വർഷത്തെ 2.89 ശതമാനത്തിൽ നിന്നും 20-21ൽ 4.40 ശതമാനമായും വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,798 വാക്‌സിൻ ഡോസുകൾ

അതേസമയം, സംസ്ഥാനത്തിന്റെ വരുമാനത്തിൽ നേരിയ വർദ്ധനവുണ്ടായി. മൂലധന വിഹിതം 1.03 ശതമാനത്തിൽ നിന്ന് 1.61 ശതമാനമായി ഉയർന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ വിറ്റുവരവ് 4.7 ശതമാനം വർധിച്ചു. എന്നാൽ, നിർമ്മാണ മേഖലയിലെ വളർച്ച കുറഞ്ഞ് മൈനസ് 8.94 ശതമാനമായി.

2019ലെ 45,010 കോടിയിൽ നിന്ന്, ടൂറിസം രംഗത്തെ വരുമാനം 2020ൽ 11,335 കോടിയായി കുറഞ്ഞു. കാർഷിക രംഗത്ത് വിള മേഖലയുടെ സംഭാവന വർദ്ധിച്ചു. ഇത് 4.32ൽ നിന്ന് 4.96 ശതമാനമായി ഉയർന്നു. 2019- 2020നെ അപേക്ഷിച്ച് 2020- 2021ൽ കാർഷിക മേഖല പുരോഗതിയിലെത്തി. കൃഷി അനുബന്ധ മേഖലകളുടെ വിഹിതം 8.38 ശതമാനത്തിൽ നിന്നും 9.44 ആയി ഉയർന്നു.

ജ്വല്ലറിയിലെ മോഷണം : കാല്‍ലക്ഷം രൂപ കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

2018-2019ലെ ഒൻപത് ശതമാനത്തിൽ നിന്ന് തൊഴിലില്ലായ്മ 19- 20ൽ പത്ത് ശതമാനമായി വർദ്ധിച്ചു. 17 ലക്ഷം പ്രവാസികൾ മടങ്ങിയെത്തി. മടങ്ങിയെത്തിവരിൽ 72 ശതമാനത്തിനും ജോലി നഷ്ടപ്പെട്ടു. തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തിൽ നിന്ന് 2021ൽ 38.33 ലക്ഷമായി വർദ്ധിച്ചു. തൊഴിലന്വേഷകരിൽ 2,90,011 പേർ പ്രൊഫഷണൽ യോഗ്യതയുള്ളവരാണ്. ഇവരിൽ 14.16 ലക്ഷം പുരുഷന്മാരും 24.16 ലക്ഷം സ്ത്രീകളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button