NattuvarthaLatest NewsKeralaNewsIndia

കേരള ബഡ്ജറ്റ് 2022: കടം കേറി കുത്തുപാളയെടുത്ത കേരളം കരുതി വയ്ക്കുന്നതെന്ത്? ധനമന്ത്രി ദയ കാണിക്കുമോ?

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന് പതിനൊന്നു മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കാനിരിക്കെ, വലിയ ആശങ്കയിലാണ് കേരളത്തിലെ സാധാരണക്കാർ. നികുതി വർധിപ്പിക്കും എന്ന് മന്ത്രി തന്നെ മുൻകൂട്ടി പറഞ്ഞത് കൊണ്ട് അത് എത്രത്തോളം, ഏതൊക്കെ മേഖലകളിൽ എന്നറിയാണാനാണ് ജനങ്ങൾ കാത്തിരിക്കുന്നത്. കടത്തിൽ മുങ്ങി നിൽക്കുന്ന കേരളം എന്ത് പുതിയ പദ്ധതികളാണ് ഇനി കരുതി വച്ചിട്ടുണ്ടാവുക എന്നത് വലിയ ആശങ്കയുണർത്തുന്നുണ്ട്.

Also Read:ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സര്‍ക്കാര്‍ നിലനിര്‍ത്തിയതിന് പിന്നിൽ അപാരമായ പണശക്തി: എം.എ. ബേബി

പെട്രോളിനും മദ്യത്തിനുമൊഴികെ മറ്റെല്ലാത്തിനും നികുതി വർധിപ്പിക്കുമെന്നാണ് നിലവിലെ നിഗമനങ്ങൾ. ഉപ്പ് മുതൽക്ക് കർപ്പൂരം വരെ ഇനിയും വില കൂടിയാൽ പത്തും പതിനഞ്ചും രൂപ മാസം ശമ്പളം വാങ്ങുന്ന കേരളത്തിലെ മധ്യവർഗ്ഗം വീണ്ടും കടക്കെണിയിലേക്ക് കടക്കും. ഇനിയും ഒരു വിലക്കയറ്റം താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോഴും കേരളത്തിലെ പത്തിൽ ഒരാൾ കൃത്യമായ തൊഴിലോ വരുമാനമോ ഇല്ലാത്തവരാണ്.

അതേസമയം, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസും, ഭൂനികുതിയും, ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അഭിമുഖങ്ങളിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ഷം തോറും 20,000 കോടി രൂപയോളം കുറവുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ, വരാനിരിക്കുന്നതും വന്നതുമായ സർക്കാരിന്റെ നഷ്ടങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കാനായിരിക്കും ബഡ്ജറ്റ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button