കോട്ടയം: പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് ഡി. ശില്പ.
കഴിഞ്ഞ ദിവസം കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടിരുന്നു. പെണ്‍കുട്ടി ഓടിച്ച സ്കൂട്ടറിടിച്ച് മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്നയാൾ മരണപ്പെട്ടിരുന്നു. കൂടാതെ, ബൈക്കിൽ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിക്കും സഹോദരിമാർക്കും പരിക്കേറ്റിരുന്നു.
Read Also : ക്യാപ്റ്റന്‍സി പരിചയം ഹര്ദ്ദിക്കിനില്ലെങ്കിലും ടീമിനെ മികച്ച നിലയില്‍ നയിക്കാന്‍ അവനാകും: വിക്രം സോളങ്കി
സംഭവത്തിൽ, പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പൊലീസ് പരിശോധനകളും നടത്തുന്നുണ്ടെന്നും പൊലീസ് ചീഫ് പറഞ്ഞു.
Post Your Comments