Latest NewsKeralaNews

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്‌പി

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്‌പി ചൈത്ര തെരേസ ജോണ്‍. ഷാനവാസിനെതിരായ പരാതികളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും നിലവിൽ നടത്തിയത് പ്രാഥമിക വിവര ശേഖരണം മാത്രമാണെന്നും എസ്‌പി വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.

ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. എന്നാല്‍, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നതിന്മേലാണ് നിലവില്‍ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്.

ഷാനവാസിനെതിരെ ഒരുതരത്തിലുമുള്ള തെളിവുകളും ഇല്ലെന്നായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകളെയും യാത്രകളെയും സംബന്ധിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച രേഖകള്‍ ഹാജരാക്കാന്‍ എസ്പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button