ErnakulamKeralaNattuvarthaLatest NewsNews

ഓൺലൈനിൽ ലാപ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനി തട്ടിപ്പിനിരയായി: നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

അമ്മയുടെ അക്കൗണ്ടില്‍ നിന്നും മുൻകൂറായി പണവും നല്‍കി

പറവൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍ പോലീസ് ഹരിയാണയിലുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും കമ്പനി ആരോപണം നിഷേധിച്ചു. എന്നാല്‍ സൈബര്‍ പോലീസ് ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയതോടെ വിദ്യാര്‍ഥിനിക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്ന് കമ്പനി അറിയിച്ചു.

പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ഇക്കഴിഞ്ഞ ജൂണിലാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്തത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നും മുൻകൂറായി പണവും നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ എത്തിയ പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പഴയ കടലാസുകള്‍ ലാപ്ടോപ്പിന്റെ മാതൃകയിൽ അടുക്കിയിരിക്കുകയായിരുന്നു.

വിദ്യാർത്ഥിനി പാഴ്‌സല്‍ തുറക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിക്ക് വിദ്യാര്‍ഥിനി പരാതി നല്‍കി. എസ്.പിയുടെ നേതൃത്വത്തില്‍ ആലുവ സൈബര്‍ പോലിസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടി മലയാളി കെ. മീര, ശുഭം കുമാറിന് ഒന്നാം റാങ്ക്

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിനുവേണ്ടി ലാപ്പ്‌ടോപ്പ് നല്‍കിയത് ഹരിയാണയില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സൈബര്‍ പോലിസ് കണ്ടെത്തി. പോലീസ് സംഘം കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഇക്കാര്യങ്ങൾ ആദ്യം സമ്മതിച്ചില്ല. എന്നാൽ, ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് നടപടിയുമായി മുന്നോട്ടു പോകുന്നതിനിടയില്‍ വിദ്യാര്‍ഥിനിയിൽ നിന്നും ഈടാക്കിയ തുക തിരികെ നല്‍കാമെന്ന് കമ്പനി
അധികൃതർ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button