നോർത്ത് സൗണ്ട്: അണ്ടർ-19 ലോകകപ്പ് മത്സരത്തിൽ ചാമ്പ്യന്മാരായി ഇന്ത്യ. എതിരാളികളായ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം കിരീടം നേടിയത്. 190 റൺസ് എന്ന ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ, 14 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ മറികടന്നു.
ഇത് അഞ്ചാമത്തെ തവണയാണ് ഇന്ത്യ അണ്ടർ-19 കിരീടം നേടുന്നത്. 2000,2008,2012,2018 വർഷങ്ങളിൽ ലോകകപ്പ് കിരീടവും ഇതിനുമുൻപ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ ഷെയ്ഖ് റഷീദിന്റെയും (84 പന്തിൽ 50 റൺസ്) നിഷാന്ത് സിന്തുവിന്റെയും ( 54 പന്തിൽ 50 റൺസ്) സമയോചിതമായ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബോളിങ്ങിലും ബാറ്റിംഗിലും കളിക്കളം നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനവും മത്സരത്തിൽ വളരെ നിർണായകമായി. അഞ്ചു വിക്കറ്റും 35 റൺസും ആണ് ഇന്ത്യൻ ടീമിനു വേണ്ടി രാജ് നേടിയത്.
Post Your Comments