ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ – കൊല്ലാം ജില്ലയിലെ ആലപ്പാട് എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നിര്‍മ്മിച്ച വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ചടങ്ങിൽ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ഇപ്പോൾ ചടങ്ങുമായി ബന്ധപ്പെട്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് രമേശ് ചെന്നിത്തല. കക്ഷി രാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനത്തില്‍ കൈകോര്‍ത്ത് മുന്നോട്ടു പോകുമെന്ന് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനൊപ്പം കാറില്‍, വലിയഴീക്കല്‍ പാലത്തിലൂടെ യാത്ര ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം റിയാസിന്റെ വാഹനത്തിന്റെ മുന്നില്‍ നിന്ന് രമേശ് ചെന്നിത്തല യാത്ര ചെയ്യുന്ന ചിത്രം മുഹമ്മദ് റിയാസും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു. ‘ നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം ‘ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം വളരെ വേഗത്തിലാണ് വൈറലായത്.
Post Your Comments