ജിദ്ദ: തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാൻ അവസരം നൽകുന്ന ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാനൊരുങ്ങി സൗദി. മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം ജയിലുകളിൽ ഒരുമിച്ച് കഴിയാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. ജയിൽ വകുപ്പാണ് ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കുമെന്ന വിവരം അറിയിച്ചത്.
അടുത്ത ഞായറാഴ്ച മുതലാണ് പദ്ധതി പുനരാരംഭിക്കുന്നത്. ജയിൽ പരിസരത്തു നിർമിച്ച വീടുകളിലും ഫ്‌ളാറ്റുകളിലുമാണ് തടവുകാർക്ക് കുടുംബസമേതം കഴിയാൻ അവസരമൊരുക്കുന്നത്. തടവുകാരുടെയും കുടുംബാംഗങ്ങളുടെയും മാനസിക പ്രശ്‌നങ്ങൾ ലഘൂകരിക്കാനും കുടുംബ ബന്ധങ്ങൾ അറ്റു പോകാതിരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Read Also: കോൺഗ്രസിന്റെ സൈക്കിളൊക്കെ ഞങ്ങളുടെ ബുൾഡോസർ തകർത്തു കളഞ്ഞു: യോഗിയ്ക്ക് അഭിനന്ദനങ്ങളുമായി ഹേമ മാലിനി
Post Your Comments