Latest NewsIndiaNews

ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും ഇനിയും പഠിച്ച് പോരാടുമെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി അറിയിക്കുന്നു.
ഇതുവരെ ഉണ്ടായ സംഭവങ്ങളിൽ നിന്ന് ഇനിയും പഠിക്കും, രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു’- രാഹുൽ കുറിച്ചു.

Read Also  :  ആരാ, ഞാൻ ചെക്കന്റെ ആളാ, എന്നാ ഞാൻ പെണ്ണിന്റെ ആളാ: വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയവർ പിടിയിൽ

അഞ്ച് സംസ്ഥാനങ്ങളിൽ, നാലിടത്തും ബിജെപി വിജയക്കൊടി പാറിച്ചുകൊണ്ട് മുന്നേറുകയാണ്. യുപിയിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ച് കൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത്. മണിപ്പൂരിലും ഗോവയിലും ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കായില്ല. പഞ്ചാബിൽ കോൺഗ്രസിനെ വീഴ്‌ത്തിക്കൊണ്ട് ആം ആദ്മിയും മുന്നിലെത്തി. ഒരിടത്ത് പോലും ആശ്വാസ വിജയം നേടാനാകാതെ കോൺഗ്രസ് ചരിത്രത്തിൽ നിന്നും ഇല്ലാതായിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button