റിയാദ്: ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തുമെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക്, ഏതാനും വ്യവസ്ഥകൾക്ക് വിധേയമായി ഒരു പ്രത്യേക തീരുവ ചുമത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. നാല് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന സൗദി പൗരന്മാരിൽ നിന്ന് വാർഷിക ഫീസ് ഇനത്തിൽ ഓരോ ജീവനക്കാരനും 9600 റിയാൽ ഈടാക്കുമെന്നാണ് അറിയിപ്പ്.
Read Also: ജനം രാജവംശ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു, ഇനിയെങ്കിലും പാഠം പഠിക്കൂ: ബി.ജെ.പി രാജ്യസഭാംഗം
രണ്ട് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന പ്രവാസി തൊഴിലുടമകൾക്ക് രണ്ടിൽ കൂടുതൽ വരുന്ന ഓരോ ഗാർഹിക ജീവനക്കാർക്കും ഇതേ തുക പ്രത്യേക ഫീസ് ആയി നൽകേണ്ടി വരും. പുതിയ തീരുമാനം അനുസരിച്ച് ഓരോ തൊഴിലുടമയും അവർക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ (സൗദി പൗരന്മാർക്ക് 4, വിദേശികൾക്ക് 2) കൂടുതലായി നിയമിക്കുന്ന ഓരോ ഗാർഹിക ജീവനക്കാർക്കും ഈ പ്രത്യേക ഫീസ് നൽകേണ്ടതായി വരും. എന്നാൽ, മാനുഷിക പരിഗണന ആവശ്യമാകുന്ന സാഹചര്യങ്ങളിൽ ചില പ്രത്യേക ഇളവുകൾക്കുള്ള വ്യവസ്ഥകളും അനുവദിച്ചിട്ടുണ്ട്.
അസുഖബാധിതരായ കുടുംബാംഗങ്ങളുടെയും, അംഗപരിമിതരായ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിചരണത്തിനായി നിയമിക്കുന്ന ജീവനക്കാർക്ക് ഏതാനും വ്യവസ്ഥകളോടെ ഈ ഫീസ് ഒഴിവാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് അറിയിച്ചു.
Post Your Comments