കൊച്ചി: കൊച്ചിയിൽ രണ്ടു വയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ അടിമുടി ദുരൂഹത. 55 വയസുകാരിയുടെ കാമുകനായി ഇരിക്കാൻ താല്പര്യമില്ലാതെ വന്ന ബിനോയ് എന്ന ചെറുപ്പക്കാരന്റെ പകയാണ്, ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവനെടുത്തത്. പ്രണയബന്ധത്തിൽ നിന്നും പിരിഞ്ഞു പോകാൻ ബിനോയി ആഗ്രഹിച്ചെങ്കിലും, കാമുകിയായ സിപ്‌സി അതിനു സമ്മതിച്ചില്ല. പ്രായം കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. മരിച്ച കുഞ്ഞിന്റെ അച്ഛന്‍ ബിനോയി ആണെന്നു പറഞ്ഞ് സിപ്‌സി പലയിടത്തും ചെന്ന് ബഹളമുണ്ടാക്കിയിരുന്നു. ഇതോടെയാണ്, ശല്യം ഒഴിവാക്കാനായി കുഞ്ഞിനെ കൊന്നുകളയാൻ ബിനോയി തീരുമാനിച്ചത്.
കുഞ്ഞിനെ കൊല്ലുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നാണ് സിപ്‌സി പറയുന്നത്. തന്റെ വണ്ടി ബിനോയി പണയം വച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിനാകും കുഞ്ഞിനെ കൊന്നതെന്നാണ് സിപ്‌സിയുടെ മൊഴി. പാല് തലയിൽ കേറിയെന്ന് പറഞ്ഞാണ് ബിനോയി തന്നെ വിളിച്ചതെന്നും, കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ എത്തിയ ശേഷമാണ് വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് താനറിയുന്നതെന്നും സിപ്‌സി പറയുന്നു.
കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തർക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് ബിനോയ് കുറ്റസമ്മതം നടത്തി. സിപ്സി, തന്നെ ഒരു അടിമയെപ്പോലെ ഉപയോഗിക്കുമായിരുന്നു എന്നും ഇയാൾ മൊഴി നൽകി. ബിനോയിയെ അയാളുടെ വീട്ടുകാർ ദത്തെടുത്ത് വളർത്തിയതാണ്. പഠിത്തം ഒക്കെ കഴിഞ്ഞാണ് സിപിസിയുമായി അടുക്കുന്നത്. ശേഷം ഇവരുടെ വീട്ടിലേക്ക് താമസം മാറി. വീട്ടിലെ പണികളും സിപ്‌സിയുടെ വസ്ത്രം കഴുകലും ഭക്ഷണം ഉണ്ടാക്കലും തുടങ്ങി എല്ലാ പണികളും ചെയ്തിരുന്നത് ബിനോയി ആയിരുന്നു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. മോഷണം, ലഹരി അടക്കം നിരവധിക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സിപ്സിയുടെ വഴിവിട്ട ഇടപാടുകള്‍ക്ക് മറയായിട്ടാണ് ഇവർ കുട്ടികളെ കൊണ്ടുപോയിരുന്നത്.
ലഹരി മരുന്ന് ഇടപാടുകൾക്ക് മറയായാണ് സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. ഹോട്ടലുകളിൽ റൂമെടുക്കുമ്പോൾ, ആർക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിക്സി ഇത് എതിര്‍ത്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധങ്ങള്‍ കാരണം ഡിപ്സി ഭര്‍ത്താവ് സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നത്. എന്നാൽ, കുട്ടികളെ ഭർത്താവിന്റെയും ഭർതൃമാതാവായ സിപ്‌സിയുടെയും അരികിൽ ആക്കിയായിരുന്നു യുവതി ഗൾഫിലേക്ക് പോയിരുന്നത്. അയച്ച് കൊടുക്കുന്ന പണം കൊണ്ട്, കുട്ടികളെ ഇവർ നോക്കുമായിരുന്നില്ലെന്ന് ഡിക്‌സി വെളിപ്പെടുത്തി.
Post Your Comments