PathanamthittaKeralaNattuvarthaLatest NewsNews

ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

അച്ചന്‍കോവില്‍ സ്വദേശിയായ സുനിലിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്

പത്തനംതിട്ട: കോന്നിയില്‍ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അച്ചന്‍കോവില്‍ സ്വദേശിയായ സുനിലിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.

പോക്സോ ആക്ട് 5(1) പ്രകാരം 30വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (1) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിൽ പറയുന്നു. അതിനാല്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.

Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,668 വാക്‌സിൻ ഡോസുകൾ

2015-ലാണ് കേസിനാസ്പദമായ സംഭവം. ജോലി തേടി കോന്നിയിലെത്തിയ പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍ വെച്ചാണ് പ്രതി പീഡിപ്പിച്ചത്. വയറുവേദനയ്ക്കു ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, ആശുപത്രി ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പീന്നിട് പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് പ്രതിയായ സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button