Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘കൊച്ചിന്റെ പാല് കുടി മാറുന്നേന് മുൻപ് അവള് ഗൾഫിൽ പോയി, പോകണ്ടാന്ന് പട്ടി പറയുന്ന പോലെ ഞാൻ പറഞ്ഞതാ, കേട്ടില്ല’: സജീഷ്

കൊച്ചി: അമ്മയുടെ കാമുകൻ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ, ഭാര്യയെ കുറ്റപ്പെടുത്തി കുട്ടിയുടെ അച്ഛൻ സജീഷ്. തന്റെ ഭാര്യയോട് ഇപ്പോൾ ഗൾഫിലേക്ക് പോകേണ്ടെന്ന് പറഞ്ഞതാണെന്നും എന്നാൽ, താൻ പറഞ്ഞത് ഭാര്യ കേട്ടില്ലെന്നും സജീഷ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ, അമ്മയുടെ കാമുകനെ കുറിച്ച് ഇത്രയും കാലം നല്ലത് മാത്രമാണ് കേട്ടിരുന്നതെന്ന് പറയുന്ന സജീഷ്, കുഞ്ഞിന്റെ മരണത്തിൽ തന്റെ ഭാര്യയെ ആണ് കുറ്റപ്പെടുത്തുന്നത്.

‘എൻറെ കൊച്ചിൻറെ പാല് കുടി മാറുന്നേന് മുൻപാ അവള് ഗൾഫിൽ പോയത്, പോകണ്ടാ പോകണ്ടാന്ന് പട്ടി പറയുന്ന പോലെ ഞാൻ പറഞ്ഞതാ…. കാല് പിടിച്ച് പറഞ്ഞിട്ടും അവള് കേട്ടില്ല… പിന്നെ കാര്യം അറിയാതെ എന്നെ തല്ലിയവന്മാരെയൊന്നും മറക്കില്ല… ഓർത്തോ’, സജീഷ് പറഞ്ഞു.

Also Read:‘എന്റെ ഫോട്ടോകൾ ഇങ്ങനെ കാണുന്നത് എനിക്ക് അലർജിയാണ്’: രാഹുല്‍ ഗാന്ധി

ഭാര്യയുടെ വീട്ടിലെത്തിയ സജീഷിനെ നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ഭാര്യയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നായിരുന്നു നാട്ടുകാർ സജീഷിനെ മർദ്ദിച്ചത്. മർദ്ദിച്ചവരെ മറക്കില്ലെന്നും തന്റെ അമ്മയെ വിവാഹം ചെയ്ത ആളാണ് ബിനോയ് എന്നും സജീഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പള്ളുരുത്തി സ്വദേശിയായ ബിനോയ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സജീഷിന്റെ മാതാവിന്റെ ആൺസുഹൃത്ത് ആണ് ഇയാൾ. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ജോൺ ബിനോയി ഡിക്രൂസ് വെളിപ്പെടുത്തി. സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീർക്കാൻ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ തല കുനിച്ച് നിർത്തി പിടിച്ച് പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വളരെ ലാഘവത്തോടെയായിരുന്നു ബിനോയ് കൊലപാതകത്തെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button