Latest NewsKerala

പോക്‌സോ കേസില്‍ അറസ്റ്റിലായത് ഇ പി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അധ്യാപകന്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥിനിക്ക് അമ്മയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ സജീവ സി പി എം പ്രവർത്തകനും, കെഎസ്ടിഎ ഭാരവാഹിയും ഇ പി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അധ്യാപകന്‍ അറസ്റ്റിലായി. വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ ഫോണിലേക്കാണ് കായിക അധ്യാപകനായ കെ സി സജീഷ് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്.

ഫോണ്‍ വിദ്യാര്‍ത്ഥിനിയാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കിയാണ് അധ്യാപകനായ സജീഷ് വാട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. അധ്യാപകന്‍ അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ച വിവരം പെണ്‍കുട്ടി വീട്ടില്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ സ്കൂളിലെത്തി അധ്യാപകനെതിരെ പ്രിന്‍സിപ്പാളിന് ആദ്യം പരാതി നല്‍കി. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പ്രിന്‍സിപ്പാള്‍ ഉടന്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ നിയമപ്രകാരം പരിയാരം പൊലീസ് ആണ് കേസെടുക്കുന്നത്. ഇതോടെ സജീഷ് ഒളിവില്‍ പോയി. തനിക്കെതിരെ കേസ് എടുത്തത് അറിഞ്ഞ് സജീഷ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിക്കുകയുണ്ടായി. നാട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇ പി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന കെ സി സജീഷ് അന്ന് സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പുറത്താക്ക പെട്ട സജീവ സി പി എം പ്രവർത്തകനാണ്.

വാട്‌സ് ആപ്പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശവും ദൃശ്യങ്ങളുമയച്ചതിന് പോക്സോ കേസ് ചുമത്തിയാണ് കെ സി സജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നിന്ന് സജീഷിനെ രക്ഷപ്പെടുത്താൻ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉറച്ച് നിന്നതോടെയാണ് കേസെടുക്കേണ്ടി വരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button