Latest NewsKeralaNattuvarthaNewsInternational

നാളെ ബജറ്റ്, നെഞ്ചിടിപ്പിൽ കേരളം, കേന്ദ്രത്തെ പഴിചാരി നികുതി കൂട്ടുമെന്ന് നിശ്ചയിച്ചുറപ്പിച്ച് മന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സംസ്ഥാന ബജറ്റ് നാളെ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ വലിയ ആശങ്കയിലാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ. മദ്യത്തിന്റെയും പെട്രോളിന്റെയുമൊഴികെ മറ്റൊന്നിന്റെയും വില നിയന്ത്രിക്കില്ലെന്നും, ഇതര നികുതികൾ കൂട്ടുമെന്നും മന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read:ഭാര്യാമാതാവിനെ ഉലക്കകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി

2022 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ മധ്യവർഗ്ഗത്തിന് വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരിക എന്നതിന്റെ മുന്നറിയിപ്പായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. സംസ്ഥാനം കടത്തിലാണെന്നും, ഖജനാവ് ശൂന്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മദ്യത്തിന് ഇപ്പോൾ തന്നെ വില കൂടുതലാണെന്നും അതുകൊണ്ട് അതിന്റെ ടാക്സ് ഇനിയും വർധിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ രണ്ടാമത്‌ ബജറ്റ്‌ അവതരിപ്പിക്കുന്നത്. അനുബന്ധ രേഖകളും സാമ്പത്തികാവലോകന റിപ്പോര്‍ട്ടും ബജറ്റിനൊപ്പം സമര്‍പ്പിക്കും. 14, 15, 16 തീയതികളില്‍ ബജറ്റില്‍ ചര്‍ച്ച നടക്കും. പതിനേഴിന്‌ നടപ്പുവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളും മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകളും ഇവയുടെ ധനവിനിയോഗ ബില്ലും പരിഗണിക്കും. 18ന്‌ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ ചര്‍ച്ച ചെയ്‌ത്‌ പാസാക്കും. 2022ലെ ധനവിനിയോഗ ബില്ലും പാസാക്കി ഈ സമ്മേളനം പിരിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button