ലെവീവ്: കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ വൻ വിജയത്തിലേക്ക്. സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ലെവിവില്‍ നിന്നും ട്രെയ്നിലായിരുന്നു ഇവരെ പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചത്. 649 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. ഇവരുടെ പാസ്പോർട്ട് പരിശോധന ട്രെയ്നില്‍ വെച്ച് നടന്നു.
സുമിയില്‍ നിന്നും പോള്‍ട്ടോവയില്‍ എത്തിച്ച ശേഷമാണ് ട്രെയ്ന്‍ മാര്‍ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചത്. ഈ വിദ്യാർത്ഥികളെ കൂടി തിരിച്ചെത്തിക്കുന്നതോടെ, രാജ്യത്തിന്റെ രക്ഷാദൗത്യം പൂർത്തിയാകും.
സുമിയിലടക്കം റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുദ്ധഭൂമിയിൽ നിന്നും തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് യുക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധന അടക്കം നടത്തിയാണ് അയച്ചത്.
Post Your Comments