ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധപശ്ചാത്തലത്തില്‍, വളരെ കുറഞ്ഞ സമയം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഓപ്പറേഷന്‍ ഗംഗ വഴി, സ്വദേശത്ത് എത്തിച്ചത്. ഇതുവരെ 18,000ത്തിലധികം ഇന്ത്യക്കാരാണ് ഒരു പോറലുമേല്‍ക്കാതെ 10 ദിവസത്തിനുള്ളില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മാജിക്ക് ഒന്നു മാത്രമായിരുന്നു.
രാജ്യവിരുദ്ധ ശക്തികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഒരു വിരലനക്കാന്‍ തുടങ്ങും മുമ്പെ പ്രധാനമന്ത്രി മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും ഇന്ത്യന്‍ പൗരന്മാരെ സ്വദേശത്തേയ്ക്ക് തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിരുന്നു. ഈയൊരു ഘട്ടത്തില്‍ നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും ലോകനേതാക്കളുമായുള്ള ഊഷ്മള ബന്ധത്തിന്റെ ആഴവും ലോകം തിരിച്ചറിയുകയായിരുന്നു.
റഷ്യന്‍ പ്രസിഡന്റ് പുടിനെ ഏത് സമയത്തും വിളിച്ച്, സ്വന്തം പൗരന്മാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് കണ്ട് ലോകശക്തികള്‍ പോലും അമ്പരന്നുവെന്ന് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാണ് മോദി മാജിക്. അത് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ കുതന്ത്രം പൊളിക്കുന്നതില്‍ മാത്രമല്ല, അതിര്‍ത്തിക്കപ്പുറത്തെ വന്‍ യുദ്ധങ്ങള്‍ക്കിടയിലും വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിച്ചിരിക്കുകയാണ്.
ഇതിനിടയില്‍, കര്‍ണ്ണാടകയിലെ 21 കാരനായ നവീന്‍ ശേഖരപ്പ ഗ്യാനഗൗഡര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണവും, പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഹര്‍ജ്യോത് സിംഗിന് വെടിയേറ്റതും രാജ്യത്തിന് തീരാവേദനയായി മാറി. യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഫെബ്രുവരി 22 നാണ് ഓപ്പറേഷന്‍ ഗംഗ ആരംഭിച്ചത്. 75 സിവിലിയന്‍ വിമാനങ്ങളിലായി 15,521 ഇന്ത്യന്‍ പൗരന്മാരേയും ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 2467 പേരെയുമാണ് രാജ്യത്തേയ്ക്ക് തിരിച്ചെത്തിച്ചത്. 32 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികള്‍ വഹിച്ചാണ് ഓപ്പറേഷന്‍ ഗംഗ രക്ഷാ ദൗത്യം ഇത്രയധികം പേരെ ഇന്ത്യയിലെത്തിച്ചത്.
Post Your Comments