പോളണ്ട്: സുമിയിൽ ഇന്ത്യക്കാരെ ഉക്രൈൻ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥി അനന്തു കൃഷ്ണൻ വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിദ്യാർത്ഥിയുടെ പ്രതികരണം. തുടക്കത്തിൽ നഗരം വിടാൻ കഴിയാത്തത് പ്രാദേശികവാസികൾ തടഞ്ഞത് മൂലമാണെന്നും പിന്നീട് ഭയന്നാണ് കഴിഞ്ഞതെന്നും അനന്തു വ്യക്തമാക്കി. അതേസമയം, അവസാന വിദ്യാർത്ഥിയും ഇന്ത്യൻ മണ്ണിൽ തൊടുമ്പോൾ വിജയമാകുന്നത് കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗംഗ പദ്ധതിയാണ്.
അതേസമയം, റഷ്യ യുക്രെയ്ൻ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ പലവട്ടം ഉക്രൈൻ-റഷ്യ സമാധാന ചർച്ച നടന്നു. ഒന്നിലും തീരുമാനമാകാതെ പിരിഞ്ഞു. നാല് ലക്ഷം പേർ കുടുങ്ങി കിടക്കുന്ന മരിയുപോളിൽ നിന്നുൾപ്പെടെ ജനങ്ങളെ ഒഴിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഉക്രൈന്റെ ആവശ്യം റഷ്യ തള്ളി. ഇതോടെയാണ്, ചർച്ച പിരിഞ്ഞത്.
ഇതിനിടെ, യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കു ചേരേണ്ടതില്ലെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗം അറിയിച്ചു. ലോകം ഒറ്റക്കെട്ടായി റഷ്യയെ സമ്മർദ്ദത്തിലാക്കണമെന്ന അഭിപ്രായമാണ് ഇവർ ഉന്നയിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഉക്രൈൻ ജനതയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് പറയുമ്പോഴും ഇതിലെ വിശ്വാസ്യത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്.
Post Your Comments