ലക്നൗ : ഇന്ത്യ ഏറ്റവും മഹത്തര രാജ്യമാണെന്ന് മനസിലായത് ഇപ്പോഴാണെന്ന് യുക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി നിയാം റഷീദ് പറഞ്ഞു. ഓപ്പറേഷന്‍ ഗംഗയിലൂടെ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുരക്ഷിതരായി നാട്ടിലെത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും അധികൃതര്‍ക്കും വിദ്യാര്‍ത്ഥിനി നന്ദി അറിയിച്ചു.
യുക്രെയ്നിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയും, അലിഗഡ് സ്വദേശിനിയുമായ നിയാം റഷീദ് ആണ് അകമഴിഞ്ഞ നന്ദി അറിയിച്ച് രംഗത്ത് വന്നത്. തങ്ങളെ സുരക്ഷിതരായി അതിര്‍ത്തി കടത്തിയത് ഇന്ത്യന്‍ പതാകയാണെന്നും നിയാം പറഞ്ഞു.
‘റൊമാനിയന്‍ അതിര്‍ത്തി കടക്കുക എന്നത് തങ്ങള്‍ക്ക്, ഏറെ പ്രയാസകരമായിരുന്നു. എന്നാല്‍, ഈ പ്രയാസം തരണം ചെയ്യാന്‍ തങ്ങളെ സഹായിച്ചത് ഇന്ത്യന്‍ പതാകയാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അതിര്‍ത്തിയിലേക്ക് വരുന്ന ബസുകളില്‍, ത്രിവര്‍ണ പതാക സ്ഥാപിക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. അത്ഭുതം എന്ന് പറയട്ടെ. ത്രിവര്‍ണ പതാക കണ്ട റഷ്യന്‍ സേന തങ്ങളെ പോകാന്‍ അനുവദിച്ചു. അഭിമാനത്തിന്റെ നിമിഷം ആയിരുന്നു അത്’, നിയാം വ്യക്തമാക്കി.
Post Your Comments