കീവ്: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകൾക്ക് നന്ദി പറഞ്ഞ് ഉക്രൈൻ എംപി സ്വിയാറ്റോസ്ലാവ് യുറാഷ്. പ്രധാനമന്ത്രി മോദി തങ്ങളുടെ പ്രസിഡന്റിനെ വിളിച്ചതിനും, ഉക്രൈനിൽ ഇന്ത്യ നടത്തുന്ന മാനുഷിക നടപടികൾക്കും തങ്ങൾ നന്ദിയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ നൂറ്റാണ്ടിന്റെ ഭാഗധേയം തീരുമാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഉക്രൈനിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ സ്വിയാറ്റോസ്ലാവ് യുറാഷ് കൂട്ടിച്ചേർത്തു.
‘ഇന്ത്യ-റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ സൗഹൃദത്തിനും പങ്കാളിത്തത്തിനും ഒരു ഉടമ്പടിയുണ്ട്. എന്നിരുന്നാലും, പ്രധാനമന്ത്രി മോദി ഞങ്ങളുടെ പ്രസിഡന്റിനെ വിളിച്ചതിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇന്ത്യ നടത്തുന്ന മാനുഷിക നടപടികൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. റഷ്യയെ ഇന്ത്യ ശിക്ഷിക്കണം,’ സ്വിയാറ്റോസ്ലാവ് പറഞ്ഞു.
India is one of those countries which will decide fate of this century. As far as Indian position on Russian relationship is concerned, thankful for the call PM Modi made to our President.We’re thankful for humanitarian steps India has been making: Sviatoslav Yurash, Ukrainian MP pic.twitter.com/kRFDJ5Y6cZ
— ANI (@ANI) March 9, 2022
Post Your Comments