Latest NewsNewsIndiaInternational

അവസാന വിദ്യാർത്ഥിയും ഇന്ത്യൻ മണ്ണിൽ തൊടുമ്പോൾ വിജയമാകുന്നത് കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗംഗ

ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ വിജയകരമായി പൂർത്തിയാവുകയാണ്. സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെയെല്ലാം രക്ഷപ്പെടുത്തുന്നതിലൂടെ, ഉക്രൈനിലെ ഇന്ത്യയുടെ മിഷൻ വിജയകരമായി അവസാനിക്കുകയാണ്. യുദ്ധത്തിൽ കലുഷിതമായ ഉക്രൈൻ ഭൂമിയിൽ നിന്നും, 18000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് പലദിവസങ്ങളിലായി കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗ വഴി ഇന്ത്യൻ മണ്ണിലെത്തിച്ചത്. മലയാളികളെ എല്ലാം ഇതിനോടകം നാട്ടിലെത്തിച്ച് കഴിഞ്ഞു. അവസാന ഇന്ത്യൻ വിദ്യാർത്ഥിയും ഉക്രൈൻ മണ്ണിൽ നിന്നും പറന്നുയരുമ്പോൾ, ഇന്ത്യൻ പതാകയുടെ വലുപ്പമാണ് നമ്മൾ തിരിച്ചറിയുക.

Also Read:സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ രണ്ടാം ഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തും

ഷെല്ലാക്രമണം നടന്ന ഇടങ്ങളിൽ പോലും ബങ്കറുകളിൽ ഭയപ്പാടോടെ കഴിഞ്ഞവരുണ്ട്. തിരിച്ച് നാട്ടിലേക്ക് വരണമെങ്കിൽ വളർത്തുമൃഗങ്ങളെ കൂടി രക്ഷിക്കണമെന്ന് വാശി പിടിച്ചവരുണ്ട്. ഒരു ഘട്ടമെത്തിയപ്പോൾ ബങ്കറിൽ കഴിഞ്ഞവരുടെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണവും വെള്ളവും വരെ തീർന്നു. കിലോമീറ്ററുകൾ നടന്ന് അതിർത്തിയിൽ എത്തി കാത്ത് നിന്നവരുണ്ട്. അനുമതി നിഷേധിക്കപ്പെട്ടപ്പോൾ തകർന്ന് പോയവരുണ്ട്. ഏറ്റവും അവസാനത്തെ ദൗത്യം സുമിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുക എന്നതായിരുന്നു. സുമിയിൽ ഇന്ത്യക്കാരെ ഉക്രൈൻ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥി അനന്തു കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടക്കത്തിൽ നഗരം വിടാൻ കഴിയാത്തത് പ്രാദേശികവാസികൾ തടഞ്ഞതു കൊണ്ടാണെന്നും അനന്തു വ്യക്തമാക്കി.

ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഇന്ത്യ രണ്ട് രാജ്യങ്ങളുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, പുടിനുമായും സെലസ്കിയുമായും പലവട്ടം ചർച്ച നടത്തി. ഒടുവിൽ, വേണ്ട സഹായം ചെയ്യാമെന്ന് ഇരു രാജ്യങ്ങളും ഉറപ്പ് നൽകി. വിദ്യാർത്ഥികൾക്ക് ആശങ്ക ഇല്ലാതിരിക്കാൻ പ്രധാനമന്ത്രി, നാല് കേന്ദ്രമന്ത്രിമാരെ നേരിട്ട് അതിർത്തി മേഖലകളിലേക്ക് അയച്ചു. അവർ നേരിട്ട് കാര്യങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ, ചർച്ചകൾ ലക്ഷ്യം കാണുമ്പോൾ നോവായി നിൽക്കുന്നത് മരിച്ച കർണാടക സ്വദേശി നവീൻ ആണ്. ഷെല്ലാക്രമണത്തിൽ ആണ് നവീൻ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button