Latest NewsIndiaNews

രാജ്യവിരുദ്ധരുടെ വായടപ്പിച്ച് ബിജെപിയുടെ തേരോട്ടം : ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: രാജ്യത്ത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമാണ്. രാജ്യവിരുദ്ധരുടെ എതിര്‍പ്പുകളെല്ലാം പ്രശ്‌നങ്ങളില്ലാതെ തരണം ചെയ്യാന്‍ ഇരൂകൂട്ടര്‍ക്കും കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ന് പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

Read Also : പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങാം: അനുമതി നൽകി ഒമാൻ

പൗരത്വ നിയമഭേദഗതി ബില്‍, കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 എ, കര്‍ഷക സമരം, ഹിജാബ് വിഷയം എന്നിവയുടെ മറവില്‍, രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ രാജ്യവിരുദ്ധര്‍ നടത്തിയ ഇടപെടലുകളെ കണ്ടെത്തി ഇല്ലായ്മ ചെയ്യാന്‍, കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്.

അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും, രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കിയത് ഉത്തര്‍പ്രദേശിലേക്കായിരുന്നു. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളും എല്ലാം പറഞ്ഞത് പോലെ, യുപിയില്‍ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തി.

കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിനുള്ള പോരാട്ടമായിരുന്നെങ്കിലും, ഫലപ്രഖ്യാപനം വന്നതോടെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷം ഭരണം തികയ്ക്കുന്നതും യുപിയില്‍ അപൂര്‍വമായി മാത്രമെ സംഭവിച്ചിട്ടുള്ളൂ. 1951 മുതല്‍ 2007 വരെ യുപിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാം അസ്ഥിരമായിരുന്നു.

ക്രമസമാധാനം, വികസനം, ജാതിസമവാക്യങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍, രാമക്ഷേത്ര നിര്‍മ്മാണം, കാശി ക്ഷേത്ര ഇടനാഴി, വാക്‌സിനേഷന്‍ കൊറോണ പ്രതിരോധം തുടങ്ങിയവയായിരുന്നു ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍. ക്രമസമാധാനപാലനം വികസനം എന്നിവയിലെല്ലാം തന്നെ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുന്നിട്ട് നില്‍ക്കുന്നു എന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ എന്നതും ശ്രദ്ധേയമായിരുന്നു.
ഗുണ്ടകളെ ഒതുക്കി ക്രമസമാധാനം തിരികെ കൊണ്ടുവന്നു എന്നതാണ് യോഗിയുടെ ഭരണത്തില്‍ മികച്ച് നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button