ന്യൂഡൽഹി: യുക്രെയ്നില്‍ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളണമെന്ന് സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം മുടങ്ങി തിരിച്ചെത്തിയിരിക്കുന്നത്. കേന്ദ്രം ഇത് ഗൗരവമായി കാണണം.’
‘വിദ്യാഭ്യാസ വായ്‌പ എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.’ കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ, കോർപ്പറേറ്റുകൾക്കുവേണ്ടി പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതെന്നും യെച്ചൂരി ആരോപിച്ചു. ആ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും കിട്ടണമെന്നും, ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments