ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ (33) വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ദയാധനമായി രണ്ട് കോടി രൂപ വരെ നല്‍കേണ്ടി വന്നേക്കുമെന്നാണ് ആക്ഷന്‍ കമ്മിറ്റി കരുതുന്നത്. ഒരു മാസത്തിനുള്ളില്‍ ഈ തുക കണ്ടെത്തേണ്ടതുണ്ട്. നിമിഷപ്രിയ വധശിക്ഷക്കെതിരെ ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
Also read: പികെ ശശി വനിതാ ദിനത്തിലെ മുഖ്യ പ്രഭാഷകൻ, അലുവയും മത്തിക്കറിയുമാണ് ഇതിനേക്കാൾ മികച്ച കോമ്പിനേഷൻ
കഴിഞ്ഞ തിങ്കളാഴ്ചയാണ്, യെമന്‍ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവച്ചത്. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ, നിമിഷപ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായി. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ, കുറഞ്ഞ പക്ഷം വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം. എന്നാല്‍, യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി അംഗീകരിച്ചു.
Post Your Comments