ആലുവ: ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ. ആലുവ യു.സി കോളജ് ആലമറ്റം വീട്ടിൽ അജ്മലിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംരക്ഷണ ചുമതലയുള്ള പിതാവ് കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്. കഴിഞ്ഞ 23-ന് മകളെ കാണുന്നില്ല എന്നു പറഞ്ഞ് യുവതിയുടെ പിതാവ് ആലുവ പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യയും പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് കണ്ടെത്തിയത്. വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്ന ഇവരെ കോട്ടയത്ത് നിന്നുമാണ് കണ്ടെത്തിയത്.
എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എ.എസ്.ഐ മാരായ കെ.പി. ഷാജി, ഫസീല ബീവി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments