കൊച്ചി: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഡ്വക്കേറ്റുമായ ഹരീഷ് വാസുദേവൻ. ഇത്രയും കാലം എ.കെ ആന്റണി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിക്കുന്നു. ആന്റണിയെ പോലുള്ളവർ തലപ്പത്തിരിക്കുന്നിടത്തോളം കാലം, കോൺഗ്രസ് രക്ഷപ്പെടണമെന്ന് ജനം മുഴുവനും ആഗ്രഹിച്ചാലും കോൺഗ്രസ് നേതൃത്വം സമ്മതിക്കില്ല എന്നും അദ്ദേഹം പരിഹസിക്കുന്നു.
‘സമുദായ പ്രീണനം, ഗ്രൂപ്പ് പ്രീണനം ഒക്കെ നോക്കി കെ.വി തോമസിനെ പോലെയുള്ള ആൾക്കാരെ അയച്ചാൽ കോൺഗ്രസിനെ രക്ഷിക്കാൻ ഡിങ്കന് പോലും കഴിയില്ല. നെഹ്റു കുടുംബത്തിലെ എല്ലാവരെയും കഴിഞ്ഞ് ഇനി റോബർട്ട് വാദ്രയ്ക്കും ഉണ്ടിരുന്നപ്പോൾ ഒരു വിളി ഉണ്ടായത്രെ. അയാൾക്കെങ്ങാനും രാജ്യസഭ കൊടുത്താൽ തലയിൽ മുണ്ടിട്ട് അല്ലാതെ കോണ്ഗ്രസുകാർക്ക് ഇനി നാട്ടിലിറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല’, ഹരീഷ് വാസുദേവൻ പരിഹസിക്കുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
AK ആന്റണി ഇനി വിശ്രമിക്കുന്നു എന്ന് വാർത്ത. ഇത്രയും കാലം അദ്ദേഹം മറ്റെന്താണ് ചെയ്തത് ആവോ? മറ്റു MP മാരുടെ പെർഫോമൻസ് താരതമ്യപ്പെടുത്തുമ്പോൾ രാജ്യസഭയിൽ കഴിഞ്ഞ 6 വർഷം AK ആന്റണി എന്ത് ചെയ്തു എന്ന ചോദ്യം കൊണ്ഗ്രസുകാർ ജനങ്ങളിൽ നിന്ന് നേരിടും, പറയാൻ മറുപടി കരുതി വെയ്ക്കണം. ആന്റണിക്ക് അക്കൗണ്ടബിലിറ്റി ഇല്ലെങ്കിലും കോണ്ഗ്രസിന് ഉണ്ട്. കോണ്ഗ്രസ് രക്ഷപ്പെടണമെന്നു ജനം മുഴുവനും ആഗ്രഹിച്ചാലും കോണ്ഗ്രസ് നേതൃത്വം സമ്മതിക്കില്ല. AK ആന്റണിമാരാണ് തലപ്പത്ത്. കടൽക്കിഴവന്മാർക്ക് വിശ്രമിക്കാനല്ല രാജ്യസഭ എന്നു കോണ്ഗ്രസ് നേതൃത്വത്തോട് പറയാനുള്ള ചെറുപ്പം 76 ആം വയസിൽ ആന്റണിയെ അങ്ങോട്ട് അയച്ചപ്പോൾ കോണ്ഗ്രസിൽ ആരും കാണിച്ചില്ല. ഇനിയെങ്കിലും കാണിക്കുമോ?
സമുദായ പ്രീണനം, ഗ്രൂപ്പ് പ്രീണനം ഒക്കെ നോക്കി കേവീ തോമസിനെപ്പോലെയുള്ള ആൾക്കാരെ അയച്ചാൽ കോണ്ഗ്രസിനേ രക്ഷിക്കാൻ ഡിങ്കന് പോലും കഴിയില്ല. നെഹ്റു കുടുംബത്തിലെ എല്ലാവരെയും കഴിഞ്ഞ് ഇനി റോബർട്ട് വാദ്രയ്ക്കും ഉണ്ടിരുന്നപ്പോൾ ഒരു വിളി ഉണ്ടായത്രെ !! അയാൾക്കെങ്ങാനും രാജ്യസഭ കൊടുത്താൽ തലയിൽ മുണ്ടിട്ട് അല്ലാതെ കോണ്ഗ്രസുകാർക്ക് ഇനി നാട്ടിലിറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കേണ്ട പാർട്ടിയാണ്, പാർട്ടി അധ്യക്ഷൻ പോലും പാർലമെന്റിൽ ആവറേജിലും എത്രയോ കുറഞ്ഞ പ്രകടനമാണ്. ഹാജർ പോലുമില്ല !! നേതൃത്വത്തിന്റെ മണ്ടത്തരങ്ങൾക്ക് ഏറാൻമൂളി അണികൾ കേട്ടാൽ, നാശത്തിൽ നിന്നും തിരിച്ചുവരാനായി ഇനിയൊരു ബാല്യം കോണ്ഗ്രസിന് ബാക്കിയില്ല. അത് ഓർത്തു വേണം രാജ്യസഭാ സീറ്റ് കൊടുക്കുന്നത്.
Post Your Comments