KannurLatest NewsKeralaNattuvarthaNews

സംവിധായകനും ഭാര്യയ്ക്കും നേരെ ആക്രമണം : ഒരാൾ കൂടി പിടിയിൽ

ചെറുകുന്ന് നടുക്കണ്ടിയിൽ മിഥുനിനെയാണ് (32) അറസ്റ്റ് ചെയ്തത്

വേളം: നാടക, സിനിമ സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും നേരെയുണ്ടായ ആക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെറുകുന്ന് നടുക്കണ്ടിയിൽ മിഥുനിനെയാണ് (32) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്. അമൃതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : സാഹചര്യങ്ങളുടെ സമ്മർദ്ദം, നികുതി കൂടും, സംസ്ഥാനത്തെ കുത്തുപാള എടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: ധനമന്ത്രി

അമൃതയുടെ പരാതിപ്രകാരം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ നെല്ലിയുള്ളതിൽ ശ്യാംജിത്തിനെ (34) അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ മിഥുനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button